Home Local News വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെ മണിമലയില്‍ എസ്ഐക്ക് വെട്ടേറ്റു

വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെ മണിമലയില്‍ എസ്ഐക്ക് വെട്ടേറ്റു

0

കോട്ടയം: വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത എസ്ഐക്ക് മണിമലയില്‍ വെട്ടേറ്റു. വെള്ളാവൂർ ചുവട്ടടിപ്പാറയില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം. എസ് ഐ വിദ്യാദരനാണ് വെട്ടേറ്റത്. എസ് ഐയുടെ മുഖത്ത് വലതുഭാഗത്താണ് വെട്ടേറ്റത്. ഉടൻ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എസ് ഐയെ പ്രവേശിപ്പിച്ചു. പിന്നീട് കൂടുതൽ പരിശോധനകൾക്കും വിദഗ്ദ്ധ ചികിത്സയ്ക്കുമായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. മണിമല വെള്ളാവൂരിൽ പഴയ ഒരു കുത്തുകേസിലെ പ്രതി തകടിപ്പുറത്ത് അജിനെ പിടികൂടുന്നതിനായാണ് എസ്ഐ വിദ്യാധരന്റെ നേതൃത്വത്തിൽ മണിമല പോലീസ് എത്തിയത്. അജിന്റെ അച്ഛൻ പ്രസാദ് എസ്ഐ.യുടെ കഴുത്ത് ലക്ഷ്യമാക്കി ആയുധം വീശി.

എസ്ഐ ഒഴിഞ്ഞുമാറിയെങ്കിലും മുഖത്ത് വെട്ടേറ്റു. അജിനെ പിടികൂടി മുന്നോട്ട് നീങ്ങുമ്പോൾ പ്രസാദ് പിന്നിൽ നിന്ന് എസ്ഐയെ ആക്രമിക്കുകയായിരുന്നു.അച്ഛനെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കുത്ത് കേസിൽ പ്രതിയായിരുന്ന അജിൻ ഒളിവിലായിരുന്നു. അജിനെക്കുറിച്ച് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസ് സംഘം എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here