ന്യൂഡെൽഹി: രാജ്യത്ത് കൊറോണയുടെ തരംഗം മൂന്നാം തരംഗം ഒഴിവാക്കാനോ പിടിച്ചു നിര്‍ത്താനോ സാധിക്കില്ലെന്നും അടുത്ത ആറ്-എട്ട് ആഴ്ചയ്ക്കുള്ളിൽ ഉറപ്പാണെന്നും എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. ദേശീയ തലത്തിൽ കൊറോണ കേസുകളുടെ എണ്ണം കൂടിവരാൻ കുറച്ച് സമയം എടുക്കും. എന്നാൽ അടുത്ത ആറ് മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ ഇത് സംഭവിക്കാമെന്നും എയിംസ് മേധാവി പറഞ്ഞു.
വിവിധ സംസ്ഥാനങ്ങള്‍ അണ്‍ലോക്കുചെയ്യാന്‍ തുടങ്ങിയപ്പോള്‍ കൊറോണ സാഹചര്യത്തിന് അനുയോജ്യമായ പെരുമാറ്റല്ല ജനങ്ങളില്‍ നിന്നുണ്ടാകുന്നത്. രാജ്യത്ത് എല്ലായിടവും തുറന്നുകൊടുക്കുകയാണ്. ഇതോടെ കൊറോണ മാനദണ്ഡങ്ങളെല്ലാം ലംഘിക്കപ്പെടും. ഒന്നാമത്തെയും രണ്ടാമത്തെയും തരംഗങ്ങള്ക്കിടയില് സംഭവിച്ചതില്‍ നിന്ന് ജനങ്ങള്‍ ഒന്നും പഠിച്ചതായി തോന്നുന്നില്ല.എല്ലായിടത്തും ആൾക്കൂട്ടം ഉണ്ടായിവരുന്നു.
എന്നാൽ കൊറോണ മൂന്നാം തരംഗം ജനങ്ങൾ മാനദണ്ഡങ്ങൾ എങ്ങനെ പാലിക്കുമെന്നതിനെയും ആൾക്കൂട്ടം എങ്ങനെ തടയാമെന്നതിനെയും ആശ്രയിച്ചാണിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ പ്രധാന വെല്ലുവിളി ഇത്ര വലിയ ജനസംഖ്യയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തുകയെന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.