Home National തൃണമൂൽ എംപി അഭിഷേക് ബാനർജിയെ മുഖത്തടിച്ച ബിജെപി പ്രവർത്തകൻ ദേബാശിഷ് മരിച്ചനിലയിൽ

തൃണമൂൽ എംപി അഭിഷേക് ബാനർജിയെ മുഖത്തടിച്ച ബിജെപി പ്രവർത്തകൻ ദേബാശിഷ് മരിച്ചനിലയിൽ

0

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് എംപിയും മുഖ്യമന്ത്രി മമതാ ബാനർജിയുടെ മരുമകനുമായ അഭിഷേക് ബാനർജിയെ മുഖത്തടിച്ച ബിജെപി പ്രവർത്തകൻ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. മിഡ്‌നാപോർ ജില്ലയിലാണ് സംഭവം. ദേബാശിഷ് ആചാര്യ എന്ന ബിജെപി പ്രവർത്തകനാണ് കൊല്ലപ്പെട്ടത്.

അതേസമയം അഭിഷേക് ബാനർജിയെ മുഖത്തടിച്ചതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് സംശയിക്കുന്നതായി കൊല്ലപ്പെട്ട ദേബാശിഷിൻ്റെ കുടുംബാംഗങ്ങൾ ആരോപിച്ചു. ചായക്കടയിൽ കൂട്ടൂകാരോടൊപ്പം ഇരിക്കുന്നതിനിടെ ദേബാശിഷിന് ഒരു ഫോൺ കോൾ വന്ന് പോകുകയായിരുന്നെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

ഫോൺ കോൾ വന്ന് പോയ ദേബാശിഷിനെ പിന്നീട് ആരും കണ്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഇതിന് ശേഷം കഴിഞ്ഞ ദിവസം രാവിലെ നാലോടെ അജ്ഞാതർ ചേർന്ന് ദേബാശിഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഉച്ചയോടെ ദേബാശിഷ് മരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നും രാഷ്ട്രീയ കൊലപാതകണോ എന്ന് സംശയിക്കുന്നതായും കുടുംബാംഗങ്ങൾ ആരോപിച്ചു.

2015 ൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ഇയാൾ അഭിഷേക് ബാനർജിയുടെ മുഖത്തടിച്ചത്. തുടർന്ന് 2020 ൽ ദേബാശിഷ് ബിജെപി അംഗത്വം സ്വീകരിക്കുകയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തിയിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here