ചെന്നൈ: ലൈവ് വീഡിയോ സ്ട്രീമിംഗിനിടെ സ്ത്രീകളോട് അശ്ലീലം പറഞ്ഞ പ്രമുഖ തമിഴ് യൂ ട്യൂബർ പബ്ജി മദൻ (മദൻ കുമാർ) അറസ്റ്റിൽ. ധർമപുരിയിൽനിന്നുമാണ് ഇയാളെ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ധർമപുരിയിൽ ഒരുസുഹൃത്തിൻറെ വീട്ടിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച മുതൽ മദൻ ഒളിവിലാണ്. കഴിഞ്ഞ ദിവസം മദൻറെ ഭാര്യ കൃതികയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മദൻറെ യൂ ട്യൂബ് ചാനൽ അഡ്മിനിസ്ട്രേറ്റർ ഭാര്യ കൃതികയാണ്. ഇവർക്കെതിരെയും കേസെടുത്തിരുന്നു. മദൻറെ വീട്ടിൽനിന്ന് മൊബൈൽ ഫോണുകളും ലാപ്ടോപ്പും പോലീസ് നേരത്തെ പിടിച്ചെടുത്തിരുന്നു. മദനെതിരെ 157 സ്ത്രീകളാണ് പോലീസിൽ പരാതി നൽകിയത്. ‘മദൻ’, ‘ടോക്സിക് മദൻ 18+’ എന്നിവ ഉൾപ്പെടെ മദന്‍ നിരവധി യൂ ട്യൂബ് ചാനലുകളുണ്ട്.