കൊച്ചി: കേരള സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ മലയാള സർവകലാശാലയും വേണ്ടപ്പെട്ടവരെ വഴിവിട്ടു നിയമിക്കുന്നതിനു നാളിതുവരെ പിന്തുടർന്നു വന്ന സംവരണക്രമം ലംഘിച്ചതായി ഹൈക്കോടതിയിൽ ഹർജി. പരിസ്ഥിതി പഠനവിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സറുടെ ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് നേടിയ റോഷ്നി. കെ ആണ് ഹർജി നൽകിയത്.
നിലവിലെ ക്രമമനുസരിച്ചും, വിജ്ഞാനപ്രകാരവും ഓപ്പൺ വിഭാഗത്തിനു നൽകേണ്ട നിയമനം, അതു മറികടന്നു സംവരണ വിഭാഗത്തിന് നൽകിയതായി ഹർജിയിൽ പറയുന്നു. റാങ്ക് ലിസ്റ്റ് ‘ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് തന്നെ നിയമനങ്ങൾ ലഭിച്ച ഉദ്യോഗാർത്ഥികളെ ജോലിയിൽ പ്രവേശിപ്പിച്ചു. എല്ലാ അധ്യാപക നിയമനങ്ങളും ഇഷ്ടക്കാർക്കായി അട്ടിമറിച്ചതായും ഹർജി യിൽ ചൂട്ടികാട്ടിയിരുന്നു.
സർവകലാശാലയിലെ എല്ലാ വിഭാഗങ്ങളും ഒരു യൂണിറ്റ് ആയി കണക്കാക്കി സംവരണം നടപ്പിലാക്കുന്ന നടപടിയേയും, അതിനു സർവകലാശാലയെ അധികാരപ്പെടുത്തിയ വകുപ്പിന്റെ ഭരണഘടന സാധുതയും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ 2021 ൽ മലയാളം സർവകലാശാലയിൽ നടന്ന എല്ലാ അധ്യാപക നിയമനങ്ങളും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്.
നിയമിതരായവരെ എതിർകക്ഷികളാക്കി ഫയൽ ചെയ്ത
ഹർജി ഫയലിൽ സ്വീകരിച്ച കോടതി എല്ലാ എതിർകക്ഷികൾക്കും നോട്ടീസ് അയച്ചുകൊണ്ട് ഉത്തരവായി. ഹർജിക്കാരിക്കു വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.കൊച്ചി: കേരള സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ മലയാള സർവകലാശാലയും വേണ്ടപ്പെട്ടവരെ വഴിവിട്ടു നിയമിക്കുന്നതിനു നാളിതുവരെ പിന്തുടർന്നു വന്ന സംവരണക്രമം ലംഘിച്ചതായി ഹൈക്കോടതിയിൽ ഹർജി. പരിസ്ഥിതി പഠനവിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സറുടെ ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് നേടിയ റോഷ്നി. കെ ആണ് ഹർജി നൽകിയത്. നിലവിലെ ക്രമമനുസരിച്ചും, വിജ്ഞാനപ്രകാരവും ഓപ്പൺ വിഭാഗത്തിനു നൽകേണ്ട നിയമനം, അതു മറികടന്നു സംവരണ വിഭാഗത്തിന് നൽകിയതായി ഹർജിയിൽ പറയുന്നു. റാങ്ക് ലിസ്റ്റ് ‘ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് തന്നെ നിയമനങ്ങൾ ലഭിച്ച ഉദ്യോഗാർത്ഥികളെ ജോലിയിൽ പ്രവേശിപ്പിച്ചു. എല്ലാ അധ്യാപക നിയമനങ്ങളും ഇഷ്ടക്കാർക്കായി അട്ടിമറിച്ചതായും ഹർജി യിൽ ചൂട്ടികാട്ടിയിരുന്നു. സർവകലാശാലയിലെ എല്ലാ വിഭാഗങ്ങളും ഒരു യൂണിറ്റ് ആയി കണക്കാക്കി സംവരണം നടപ്പിലാക്കുന്ന നടപടിയേയും, അതിനു സർവകലാശാലയെ അധികാരപ്പെടുത്തിയ വകുപ്പിന്റെ ഭരണഘടന സാധുതയും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ 2021 ൽ മലയാളം സർവകലാശാലയിൽ നടന്ന എല്ലാ അധ്യാപക നിയമനങ്ങളും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. നിയമിതരായവരെ എതിർകക്ഷികളാക്കി ഫയൽ ചെയ്ത ഹർജി ഫയലിൽ സ്വീകരിച്ച കോടതി എല്ലാ എതിർകക്ഷികൾക്കും നോട്ടീസ് അയച്ചുകൊണ്ട് ഉത്തരവായി. ഹർജിക്കാരിക്കു വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.