Home National സ്റ്റാൻ സ്വാമിയെ ആശുപത്രിയിൽ തുടരാൻ അനുവദിച്ച് ബോംബെ ഹൈക്കോടതി

സ്റ്റാൻ സ്വാമിയെ ആശുപത്രിയിൽ തുടരാൻ അനുവദിച്ച് ബോംബെ ഹൈക്കോടതി

0

ന്യൂഡെൽഹി: ഭീമാ കൊറേഗാവ് കേസിൽ അറസ്റ്റിലായ സാമൂഹ്യപ്രവർത്തകൻ സ്റ്റാൻ സ്വാമിയെ ആശുപത്രിയിൽ തുടരാൻ അനുവദിച്ച് ബോംബെ ഹൈക്കോടതി.

മുബൈ തലോജ ജയിലിൽ നിന്ന് സ്റ്റാൻ സ്വാമിയെ മെയ് 28നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനില പരിഗണിച്ചാണ് ജൂലൈ അഞ്ച് വരെ തുടരാൻ കോടതി അനുവദിച്ചത്.

തലോജ ജയിലിൽ തനിക്ക് നരകജീവിതമാണെന്നും ജയിലിലെ ചികിത്സയേക്കാൾ ഭേദം മരണമാണെന്ന് സ്റ്റാൻ സ്വാമി നേരത്തെ ഇടക്കാല ജാമ്യഹർജി പരിഗണിക്കവേ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് അദ്ദേഹത്തെ മെയ് 28ന് ആശുപത്രിയിലേക്ക് മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here