Home Covid-19 അപകടകാരിയായി ബ്ലാക്ക് ഫംഗസ്; മുംബൈയിൽ മൂന്ന് കുട്ടികളുടെ കണ്ണ് നീക്കം ചെയ്തു

അപകടകാരിയായി ബ്ലാക്ക് ഫംഗസ്; മുംബൈയിൽ മൂന്ന് കുട്ടികളുടെ കണ്ണ് നീക്കം ചെയ്തു

0

മുംബൈ: ബ്ലാക്ക് ഫംഗസിൻ്റെ ഭീകരരൂപം പുറത്ത്. രോഗം സ്ഥിരീകരിച്ച മൂന്ന് കുട്ടികളുടെ കണ്ണ് നീക്കം ചെയ്തു. മുംബൈയിലെ രണ്ട് ആശുപത്രികളിലായി നടന്ന ശസ്ത്രക്രിയയിൽ 4, 6, 14 എന്നിങ്ങനെ പ്രായമുള്ള കുട്ടികളുടെയാണ് കണ്ണുകൾ നീക്കം ചെയ്തത്.മൂന്നു കുട്ടികളുടെയും ഓരോ കണ്ണുകൾ വീതമാണ് നീക്കം ചെയ്തത്.

ഇതിൽ 14 വയസുള്ള കുട്ടി പ്രമേഹബാധിതയായിരുന്നു. മറ്റ് രണ്ട് കുട്ടികൾ പ്രമേഹബാധിതരായിരുന്നില്ല. പതിനാലുകാരിക്ക് കൊറോണ രണ്ടാം തരംഗത്തിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തി 48 മണിക്കൂറിനുള്ളിൽ 14 കാരിയുടെ കണ്ണുകളിലൊന്ന് കറുപ്പായി മാറുകയായിരുന്നുവെന്ന് ഫോർട്ടീസ് ആശുപത്രി അധികൃതർ പറഞ്ഞു.

കുട്ടിയുടെ മൂക്കിലേക്കും ഫംഗസ് വ്യാപിച്ചിരുന്നു. നാലും, ആറും വയസുളള കുട്ടികളെ കെബിഎച്ച്‌ ബചുവാലി ഒഫ്താൽമിക് ആൻഡ് ഇഎൻടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഇവർ രണ്ട് പേരും വൈറസ് ബാധിതരായിരുന്നു. ബ്ലാക്ക് ഫംഗസ് കുട്ടികളുടെ കണ്ണുകളിലേക്ക് പടർന്നിരുന്നു. കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിനുവേണ്ടിയാണ് കണ്ണ് നീക്കം ചെയ്തതതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here