Home Local News കുട്ടികളുമായി കളിക്കുന്നതിനിടെ വീടിൻ്റെ ഷേഡിൽ നിന്ന് വീണ് ഇൻഷുറൻസ് മാനേജർ മരിച്ചു

കുട്ടികളുമായി കളിക്കുന്നതിനിടെ വീടിൻ്റെ ഷേഡിൽ നിന്ന് വീണ് ഇൻഷുറൻസ് മാനേജർ മരിച്ചു

0

പത്തനംതിട്ട: വീട്ടിൽ കുട്ടികളുമായി ഷട്ടിൽ കളിക്കുന്നതിനിടെ വീടിൻ്റെ ഷേഡിൽ വീണ ഷട്ടിൽ കോർക്ക് എടുക്കാൻ ശ്രമിച്ച റിലൈൻസ് ഇൻഷുറൻസ് മാനേജരായ യുവാവ് കാൽ വഴുതി വീണ് മരിച്ചു. തുമ്പമൺ മുട്ടം തുണ്ടിൽ കിഴക്കേതിൽ തോമസ് കോശിയുടെ മകൻ ബിജു തോമസ് (42) ആണ് മരിച്ചത്. സംസ്കാരം പിന്നീട്.

ചൊവ്വാഴ്ച്ച വൈകിട്ട് വീട്ടിൽ കുട്ടികളുമായി കളിക്കുമ്പോഴായിരുന്നു അപകടം. ഉടൻ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിലൈൻസ് ഇൻഷുറൻസ് പത്തനംതിട്ട ബ്രാഞ്ച് മാനേജർ ആയിരുന്നു മരിച്ച ബിജു. ഭാര്യയും മൂന്ന് മക്കളുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here