Home Local News പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ട നിലയിൽ

പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ട നിലയിൽ

0

പാലക്കാട്: പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ട നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയിൽ സുന്ദരി (65)യുടെ മൃതദേഹമാണ് എലി കരണ്ടത്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

മൂക്കും കവിളും കടിച്ചു മുറിച്ച നിലയിലായിരുന്നു. മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കളാണ് ഇത് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹമാണ് എലി കരണ്ട നിലയിൽ കണ്ടെത്തിയത്. ആശുപത്രി അധികൃതർ വിശദീകരണം നൽകിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ആശുപത്രിയ്‌ക്കെതിരെ കുടുംബം പോലീസിൽ പരാതി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here