Home Politics കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റു

കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റു

0

തിരുവനന്തപുരം: കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റു. മുതിര്‍ന്ന നേതാക്കളുടേയും എഐസിസി പ്രതിനിധികളുടേയും സാന്നിധ്യത്തില്‍ കെപിസിസി ആസ്ഥാനമായ ഇന്ദിരഭവനില്‍ എത്തിയാണ് കെ സുധാകരന്‍ ചുമതലയേറ്റത്. കെപിസിസി ഓഫീസിലെത്തിയ സുധാകരനെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ചേര്‍ന്ന് സ്വീകരിച്ചു.

രാവിലെ കിഴക്കേകോട്ടയിലെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയ ശേഷം കെ സുധാകരന്‍ പാളയത്തെ രക്തസാക്ഷി മണ്ഡപത്തിലുമെത്തി ഹാരം സമര്‍പ്പിച്ചു. തുടര്‍ന്നാണ് കെപിസിസി ആസ്ഥാനത്തെത്തിയത്.

മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെസി ജോസഫ്, എംഎം ഹസ്സന്‍, കെ.ബാബു, കെപി അനില്‍ കുമാര്‍, റിജില്‍ മാക്കുറ്റി, വിഎസ് ശിവകുമാര്‍ എന്നിവരും എഐസിസി പ്രതിനിധിയായ താരീഖ് അന്‍വര്‍ അടക്കമുള്ള നേതാക്കളും സ്ഥാനമേറ്റെടുക്കല്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.

സുധാകരനൊപ്പം കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ പിടി തോമസ് , ടി.സിദ്ധിഖ്, കൊടിക്കുന്നില്‍ സുരേഷ്, എന്നിവരും ചുമതലയേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here