Home Local News കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മണ്ണിനടിയിൽപെട്ടു

കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മണ്ണിനടിയിൽപെട്ടു

0

വടകര: കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മണ്ണിനടിയിൽ പെട്ടു. കായക്കൊടി സ്വദേശി മയങ്ങിൽ കുഞ്ഞമ്മദ് (55) ആണ് മണ്ണിനടിയിൽപ്പെട്ടത്. എടച്ചേരിയിലാണ് സംഭവം. കിണർ കുഴിക്കുന്നതിനിടെ മുകൾഭാഗം ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഒരാളെ ഉടൻ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് പുറത്തെടുത്ത് വടകരയിലെ ആശുപത്രിയിലേക്ക് മാറ്റി.

നാദാപുരം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ മണ്ണിനടിയിൽപെട്ട തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. കനത്ത മഴ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here