ഗാസ: വെടിനിർത്തൽ ലംഘിച്ച് ഗാസയില്‍ നിന്ന് ബലൂണ്‍ ബോംബുകള്‍ പ്രയോഗിച്ചതിനു പിന്നാലെ ഗാസയിൽ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.
ബലൂണ്‍ ബോബുകള്‍ കാരണം ഗാസ അതിര്‍ത്തിക്കടുത്ത് ഇരുപതോളം പാടങ്ങളില്‍ തീപിടിത്തമുണ്ടായി എന്നാണ് റിപ്പോർട്ട്. ഖാന്‍ യൂനിസിലേയും ഗാസ സിറ്റിയിലേയും ഹമാസിന്റെ സൈനിക താവളത്തിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.
11 ദിവസം നീണ്ട കനത്ത പോരാട്ടം മേയ് 21ന് അവസാനിപ്പിച്ചിരുന്നു. ഇരുവിഭാഗവും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിത്. ഇസ്രായേലിൽ പുതുതായി അധികാരമേറ്റ ഭരണകൂടത്തിന് മുൻപിലെത്തിയ ആദ്യ വെല്ലുവിളിയാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷം പുനരാരംഭിച്ചിരിക്കുന്നത്.