Home State സംസ്ഥാനത്ത് നാളെ മുതൽ ഇൻ്റർ സിറ്റിയും ജനശതാബ്ദിയും സർവീസ് തുടങ്ങുന്നു

സംസ്ഥാനത്ത് നാളെ മുതൽ ഇൻ്റർ സിറ്റിയും ജനശതാബ്ദിയും സർവീസ് തുടങ്ങുന്നു

0

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ട്രെയിനുകൾ നാളെ മുതൽ സർവീസ് തുടങ്ങുന്നു. ഇൻറർസിറ്റി എക്സ്പ്രസും ജനശതാബ്ദി എക്സ്പ്രസും നാളെ മുതൽ ഓടിത്തുടങ്ങും.

ഭാഗികമായി നിർത്തിവച്ച പല ട്രെയിനുകളും ബുധനാഴ്ച മുതൽ ഓടിക്കാനാണ് റെയിൽവേയുടെ തീരുമാനം. ഇൻറർസിറ്റിയിലേക്കും ജനശതാബ്ദിയിലേക്കും ഉൾപ്പടെ ഓടി തുടങ്ങുന്ന സർവീസുകളിലേക്കുള്ള റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.

കൂടുതൽ ദീർഘദൂരട്രെയിനുകൾ നാളെ തുടങ്ങുന്ന കാര്യവും റെയിൽവേ പ്രഖ്യാപിച്ചേക്കും. ലോക്ക്ഡൗൺ തുടങ്ങിയതിന് ശേഷം യാത്രക്കാരില്ലാത്തതിനാൽ പല തീവണ്ടികളും ദക്ഷിണ റെയിൽവേ റദ്ദാക്കിയിരുന്നു. ജനശതാബ്ദി അടക്കമുള്ളവ ഇതിൽപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here