Home National അധികൃതർ കനിഞ്ഞില്ല; അസമിൽ കുടുങ്ങിയ ബസിലെ ജീവനക്കാരനായ മലയാളി യുവാവ് ജീവനൊടുക്കി

അധികൃതർ കനിഞ്ഞില്ല; അസമിൽ കുടുങ്ങിയ ബസിലെ ജീവനക്കാരനായ മലയാളി യുവാവ് ജീവനൊടുക്കി

0

ഗുവഹാത്തി: അസമിൽ കുടങ്ങിക്കിടന്ന ബസിലെ ജീവനക്കാരനായ യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്താണ് ബസിനുള്ളിൽ തൂങ്ങി മരിച്ചത്. കേരളത്തിൽ നിന്ന് തൊഴിലാളികളുമായി അസമിലേക്ക് പോയതായിരുന്നു അഭിജിത്ത്.

ലോക്ക്ഡൗണിനെത്തുടർന്ന് അഭിജിത്തും സംഘവും അസമിൽ കുടുങ്ങുകയായിരുന്നു. മടങ്ങിവരാൻ കഴിയാത്തതിനെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു അഭിജിത്ത്. അസമിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കണമെന്ന ആവശ്യം ശക്തമായിട്ടും അധികൃതർ ഫലപ്രദമായ യാതൊരു നടപടിയും എടുക്കാതിരിക്കെയാണ് അഭിജിതിൻ്റെ ആത്മഹത്യ.

കേരളത്തിൽ നിന്നും പോയ നിരവധി ബസുകൾ അസമിലും ബംഗാളിലും കുടുങ്ങിക്കിടക്കുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ബസുകൾ ഇതിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here