ഡെൽറ്റ വകഭേദത്തിനെതിരെ സ്​പുട്​നിക്​ വാക്​സിൻ ഫലപ്രദമെന്ന്​ പഠനം

ന്യൂഡെൽഹി: സ്​പുട്​നിക്​ വാക്​സിൻ കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തിനെതിരെ കൂടുതൽ ഫലപ്രദമെന്ന്​ പഠനം. മറ്റ്​ വാക്​സിനുകളുമായി താരതമ്യം ചെയ്യുമ്പോൾ സ്​പുട്​നിക്​ കൂടുതൽ ഫലപ്രദമെന്ന്​ കണ്ടെത്തി​യെന്നാണ്​ അവകാശവാദം.

സ്​പുട്​നിക്കിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ്​ പുതിയ പഠനഫലം സംബന്ധിച്ച്‌​ വിവരങ്ങൾ പുറത്ത്​ വിട്ടത്​. വാക്​സിൻ നിർമാതാക്കളായ ഗാമാലേയ സെൻററാണ്​ പഠനം നടത്തിയത്​. വൈകാതെ ഇൻറർനാഷണൽ ജേണലിൽ പഠനം പ്രസിദ്ധീകരിക്കുമെന്ന്​ അധികൃതർ അറിയിച്ചു.

ഇന്ത്യയിൽ അംഗീകാരം ലഭിച്ച ​ വാക്​സിനാണ്​ സ്​പുട്​നിക്​. ഡോ. റെഡ്ഡീസ്​ ലബോറിട്ടറിയാണ്​ സ്​പുട്നിക്​ വാക്​സിന്റെ ഇന്ത്യയിലെ നിർമാണം നടത്തുന്നത്​. 91.6 ശതമാനമാണ്​ സ്​പുട്​നിക്​ വാക്​സിന്റെ ഫലപ്രാപ്​തി.