Home Local News വയനാട്ടിലെ ദമ്പതികളുടെ കൊലപാതകം;പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

വയനാട്ടിലെ ദമ്പതികളുടെ കൊലപാതകം;പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

0

കൽപ്പറ്റ: നെല്ലിയമ്പം ദമ്പതികളുടെ കൊലപാതകം ആസൂത്രിതമാണെന്ന അന്വേഷണ സംഘത്തിന്റെ
വിലയിരുത്തലിനിടെ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. കൃത്യം ചെയ്തവരെക്കുറിച്ചോ പ്രതികളെക്കുറിച്ചോ കാര്യമായ വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. വ്യാഴാഴ്ചയാണ് കേശവനും പത്മാവതിയും കൊല്ലപ്പെട്ടത്. ഇവരുടെ വീടിന്റെ പുറകുവശത്തെ ജനലഴി എടുത്തു മാറ്റപ്പെട്ട നിലയിൽ പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

പരിശോധനയിൽ വീടിന് സമീപത്തെ തോട്ടത്തിൽനിന്ന് ഊരിമാറ്റിയ ജനലഴി കണ്ടെടുത്തിട്ടുണ്ട്. ജനലഴി ഊരി മാറ്റിയാണ് അക്രമികൾ അകത്തു പ്രവേശിച്ചതെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. സംഭവസ്ഥസ്ഥലത്ത് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും നടത്തിയ പരിശോധനയിൽ കാര്യമായ തെളിവുളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന.

കൊലപാതകം ആസൂത്രിതമാണെന്നു തന്നെയാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. മോഷണശ്രമം ഉൾപ്പെടെയുള്ള സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ വീടിനുള്ളിൽനിന്ന് എന്തെങ്കിലും മോഷണം പോയതായി സ്ഥിരീകരിച്ചിട്ടില്ല.

തെളിവുകളൊന്നും കാര്യമായി ലഭിക്കാത്ത സാഹചര്യത്തിൽ ആക്രമണത്തിനുപിന്നിൽ പ്രൊഫഷണൽ സംഘങ്ങളാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അടുത്തിടെ ഉണ്ടായ സംശയാസ്പദമായ സംഭവങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here