Home National നാലു വയസുകാരന്‍ 180 അടി താഴ്ചയുള്ള കുഴല്‍കിണറില്‍ വീണു; പ്രാര്‍ത്ഥനയോടെ ഒരു ഗ്രാമം

നാലു വയസുകാരന്‍ 180 അടി താഴ്ചയുള്ള കുഴല്‍കിണറില്‍ വീണു; പ്രാര്‍ത്ഥനയോടെ ഒരു ഗ്രാമം

0

ആഗ്ര: കളിക്കുന്നതിനിടെ നാല് വയസുകാരന്‍ 180 അടി താഴ്ചയുള്ള കുഴല്‍ക്കിണറ്റില്‍ വീണു. ഉത്തര്‍പ്രദേശിലെ ഫത്തേബാദ് ദരിയായ് ഗ്രാമത്തില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വീടിന് സമീപം കളിക്കുകയായിരുന്ന ശിവ എന്ന കുട്ടിയാണ് കുഴല്‍കിണറ്റില്‍ വീണത്.

മൂടാതിരുന്ന കിണറ്റിലേക്ക് കുട്ടി വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് പോലീസും അഗ്‌നിശമനാ സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കുട്ടിയുടെ ചലനങ്ങള്‍ കാണാന്‍ സാധിക്കുന്നുണ്ടെന്നും തങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുന്നുണ്ടെന്നും പൊലീസ് ഓഫീസര്‍ പറഞ്ഞു. രാവിലെ 7.30 ഓടെയാണ് സംഭവം നടന്നതെന്നും കുട്ടിക്ക് ഓക്‌സിജന്‍ നല്‍കുന്നുണ്ടെന്നും സബ്-ഡിവിഷണല്‍ മജിസ്‌ട്രേറ്റ് രാജേഷ് കുമാറും പറഞ്ഞു.

പിതാവ് കുഴിച്ച കുഴല്‍ കിണറ്റിലാണ് കുട്ടി വീണതെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന സൂചന. കുട്ടി പ്രതികരിക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ കുഞ്ഞിന്റെ ജീവന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് ഗ്രാമവാസികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here