Home Local News ഭൂതത്താന്‍കെട്ട് ബാരേജ് സ്‌റ്റോറില്‍ മോഷണം; 15 മോട്ടറുകള്‍ കാണാതായി

ഭൂതത്താന്‍കെട്ട് ബാരേജ് സ്‌റ്റോറില്‍ മോഷണം; 15 മോട്ടറുകള്‍ കാണാതായി

0

കോതമംഗലം: പെരിയാര്‍വാലിയുടെ ഭൂതത്താന്‍കെട്ട് ബാരേജ് സ്‌റ്റോറില്‍ മോഷണം.
പെരിയാര്‍വാലിയുടെ ഓഫിസിനു സമീപമുള്ള സ്‌റ്റോറില്‍ നിന്നു 15
മോട്ടറുകള്‍ കാണാതായെന്നാണു ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ മോഷണം നടന്നിട്ടില്ലെന്ന നിലപാടിലാണ് ഉന്നത ഉദ്യോഗസ്ഥര്‍. കാണാതായ മോട്ടോറുകള്‍ 10 എച്ച്പിശേഷിയുള്ളവയാണ്.

സ്‌റ്റോറിന്റെ ഷട്ടറുകളുടെ താഴുകള്‍ തകര്‍ത്ത് മോഷണം നടത്തിയ ശേഷം
വേറെ താഴിട്ടു പൂട്ടുകയായിരുന്നുവത്രെ. കഴിഞ്ഞ
ദിവസം പെരിയാര്‍വാലി ഉദ്യോഗസ്ഥര്‍ താക്കോല്‍ ഉപയോഗിച്ചു
ഷട്ടര്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ സാധിച്ചില്ല. തുടര്‍ന്നു പരിശോധിച്ചപ്പോള്‍
ഷട്ടറിന് സമീപത്തു നിന്ന് ലഭിച്ച താക്കോല്‍ ഉപയോഗിച്ചു ഷട്ടര്‍ തുറന്നു.

ഉദ്യോഗസ്ഥര്‍
അടുത്തിട സ്ഥലം മാറി എത്തിയവരായതിനാല്‍ എന്തൊക്കെ നഷ്ടമായെന്നു ആര്‍ക്കും തീര്‍ച്ചയില്ല.സാമൂഹിക വിരുദ്ധരുടെ ശല്യമുള്ളതായി കാണിച്ചു പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ജീവനക്കാര്‍ പറയുമ്പോഴും പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here