റോഡുകളും, നടപ്പാതകളും കയ്യേറി രാഷ്ട്രീയ പാർട്ടികൾ സമരപ്പന്തലുകളും വേദികളും നിർമ്മിക്കുന്നത് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി : രാഷ്ട്രീയ പാർട്ടികൾ പൊതു നിരത്തുകൾ കയ്യേറി സമരപ്പന്തലുകളും വേദികളും നിർമ്മിക്കുമ്പോഴും, ഫ്‌ള്ക്‌സ് ബോർഡുകൾ സ്ഥാപിക്കുമ്പോഴും ആളുകൾ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ നടക്കേണ്ടി വരുന്നുവെന്ന് ഹൈക്കോടതി. രാഷ്ട്രീയ പാർട്ടികൾ റോഡുകളും, നടപ്പാതകളും കയ്യേറി സമരപ്പന്തലുകളും, വേദികളും നിർമ്മിക്കുന്നത് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി.

ഇത് തടയാനാവശ്യമായ നടപടികൾ വിശദീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കേരള ചേമ്പർ ഓഫ് കൊമേഴ്‌സ് നൽകിയ ഹർജിയിലാണ് നടപടി. സമാന വിഷയങ്ങളിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധികൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പാത കയ്യേറുന്നത് അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയത്. രാഷ്ട്രീയ പാർട്ടികൾ പൊതുനിരത്തുകൾ കയ്യേറുന്നത് സംസ്ഥാനത്ത് ഉടനീളമുള്ള കാഴ്ചയാണെന്നും കോടതി ചൂണ്ടിക്കാട്ടി.