Home Local News മോഷണത്തിന് മറയായി പി പി ഇ കിറ്റ് ; കാർപോർച്ചിൽ നിന്ന് ബൈക്ക് മോഷ്ടിച്ച്‌ കടന്നു

മോഷണത്തിന് മറയായി പി പി ഇ കിറ്റ് ; കാർപോർച്ചിൽ നിന്ന് ബൈക്ക് മോഷ്ടിച്ച്‌ കടന്നു

0

കൊല്ലം: പിപി ഇ കിറ്റ് മോഷണത്തിനും ഉപയോഗിച്ചു തുടങ്ങിയിരിക്കുകയാണ് നമ്മുടെ നാട്ടിൽ. കൊല്ലം ചിതറയിൽ പിപി ഇ കിറ്റ് ധരിച്ചെത്തിയ മോഷ്ടാക്കൾ വീടിന്റെ കാർപോർച്ചിൽ നിന്ന് ബൈക്ക് മോഷ്ടിച്ച്‌ കടന്നുകളഞ്ഞിരിക്കുകയാണ്. ചിതറ കിഴക്കുംഭാഗം ബൗണ്ടർമുക്കിൽ സുധീറിന്റെ ബൈക്കുമായാണ് കഴിഞ്ഞ ദിവസം രാത്രി പിപിഇ കിറ്റ് ധരിച്ചെത്തിയ മോഷ്ടാക്കൾ കടന്നത്.

ഇന്നലെ വെളുപ്പിനെ മൂന്ന് മണിയോടെ പിപിഇ കിറ്റ് ധരിച്ചെത്തിയ രണ്ടുപേർ കാർപോർച്ചിൽ നിന്നും വാഹനത്തിന്റെ ലോക്ക് തകർത്ത് ബൈക്ക് ഉരുട്ടിപോകുന്ന ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞു. മുഖവും ശരീരവും പൂർണ്ണമായും മറച്ചാണ് മോഷ്ടാക്കൾ എത്തിയത്.

ആളെ തിരിച്ചറിയാതിരിക്കാനാണ് പി പി ഇ കിറ്റ് ധരിച്ച്‌ മോഷണം നടത്തിയത്. പിന്നീട് 200 മീറ്റർ അകലെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ബൈക്ക് സ്റ്റാർട്ടാകാത്തതിനാലാണ് വഴിയിൽ ഉപേക്ഷിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here