Home National ജാമ്യം നൽകിയാൽ രാജ്യം വിടാൻ സാധ്യത; മെഹുൽ ചോക്‌സിക്ക് ജാമ്യം നിഷേധിച്ച്‌ ഡൊമിനിക്കൻ കോടതി

ജാമ്യം നൽകിയാൽ രാജ്യം വിടാൻ സാധ്യത; മെഹുൽ ചോക്‌സിക്ക് ജാമ്യം നിഷേധിച്ച്‌ ഡൊമിനിക്കൻ കോടതി

0

ന്യൂഡെൽഹി: വിവാദ വ്യവസായി മെഹുൽ ചോക്‌സിക്ക് ഡൊമിനിക്കൻ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ജാമ്യം നൽകിയാൽ രാജ്യം വിടാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ചോക്‌സിയുടെ ജാമ്യാപേക്ഷ തള്ളിയത്. ചോക്‌സിക്ക് ഡൊമിനിക്കയുമായി യാതൊരു ബന്ധവുമില്ലാത്തതിനാൽ ഒളിച്ചോടില്ലെന്ന് ഉറപ്പ് നൽകാൻ കോടതിക്ക് കഴിയില്ലെന്നും ജഡ്‌ജി പറഞ്ഞു.

ചോക്‌സി ഇന്ത്യൻ പൗരനാണെന്ന് ഡൊമിനിക്കൻ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ചോക്‌സിയെ പെട്ടെന്ന് ഇന്ത്യയിലേക്ക് അയക്കേണ്ടെന്നാണ് കോടതിയുടെ തീരുമാനം. ആൻറിഗ്വയിൽ നിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് ചോക്‌സി ഡൊമിനിക്കയിൽ വച്ച്‌ പിടിയിലാകുന്നത്.

ചോക്‌സിക്കെതിരെ ഇൻറർപോൾ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ബന്ധു നീരവ് മോദിയുമായി ചേർന്ന് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി വായ്‌പയെടുത്ത് മുങ്ങിയ കേസിലെ പ്രതിയാണ് ചോക്‌സി.

LEAVE A REPLY

Please enter your comment!
Please enter your name here