മുംബൈ: കനത്ത മഴയിൽ മുംബൈയിൽ ജനജീവിതം ദു:സഹമായി. 24 മണിക്കൂറിനിടെ പലയിടത്തും 98 മില്ലീമീറ്റർ മഴ വരെ രേഖപ്പെടുത്തി. വെള്ളക്കെട്ടിനെ തുടർന്ന് സർബർബൻ സർവീസുകൾ ചിലത് റദ്ദാക്കി. ബസ് സർവീസുകളും തടസപ്പെട്ടു. ശക്തമായ കാറ്റിൽ പലയിത്തും മരം കടപുഴകി വീണു.
നാളെ മഴ കൂടുതൽ ശക്തമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് മുംബൈയിൽ ഓറഞ്ച് അലർട്ടും നാളെ റെഡ് അലർട്ടുമാണ്. താനെ, പാൽഖർ,തുടങ്ങീ ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്.