ഫാ.വില്യം നെല്ലിക്കൽ വത്തിക്കാൻ മാധ്യമ വിഭാഗത്തിൽ നിന്നും വിരമിക്കുന്നു

റോം: വത്തിക്കാൻ മലയാളം റേഡിയോ, വാർത്താ വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഫാ. വില്യം നെല്ലിക്കൽ പന്ത്രണ്ടു വർഷത്തെ സേവനത്തിനുശേഷം നാളെ വിരമിക്കുന്നു. നാലുവർഷം പാപ്പാ ബെനഡിക്ടിന്‍റെ കാലത്തും തുടർന്ന് എട്ടുവർഷത്തോളം പാപ്പാ ഫ്രാൻസിസിന്‍റെ കീഴിലും മാധ്യമ പ്രവർത്തനം നിർവഹിച്ച അദ്ദേഹം തിരികെ മാതൃസ്ഥാപനമായ വരാപ്പുഴ അതിരൂപതയിൽ അജപാലന ദൗത്യം തുടരും.

ക്രൈസ്തവ ഭക്തിഗാന സംഗീതത്തിൽ അവഗാഹമുള്ള ഫാ. വില്യം നൂതന സംഗീതാവിഷ്ക്കാരങ്ങളിലൂടെയും ശബ്ദരേഖകളിലൂടെയും വത്തിക്കാൻ മലയാള വിഭാഗത്തിന് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമായ സ്ഥാനം നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു.

1997- മുതൽ അഞ്ചുവർഷം കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) മാധ്യമ സെക്രട്ടറി സ്ഥാനവും, 2002 – മുതൽ ആറുവർഷക്കാലം വരാപ്പുഴ അതിരൂപതയുടെ സാംസ്ക്കാരിക കേന്ദ്രമായ കൊച്ചിൻ ആർട്ട്സിന്‍റെ കമ്യൂണിക്കേഷൻസിന്‍റെ (സിഎസി) ഡയറക്ടർ സ്ഥാനവും വഹിച്ചതിനു ശേഷമായിരുന്നു അദ്ദേഹം 2009 -ൽ വത്തിക്കാൻ മാധ്യമ വിഭാഗത്തിൽ നിയമിതനായത്.

ബൈബിളിലെ പുറപ്പാട് പുസ്തകത്തിന്‍റെ സംഗീതാവിഷ്ക്കരണം, യശശ്ശരീരനായ സംഗീതജ്ഞൻ ജോബ് മാസ്റ്ററുടെ ജീവിതരേഖ ‘അല്ലിയാമ്പൽക്കടവിൽ…’, സങ്കീർത്തനങ്ങളുടെ ഗാനരൂപം ശബ്ദരേഖ തുടങ്ങിയവ ഫാദർ വില്യം നെല്ലിക്കലി ന്‍റെ ശ്രദ്ധേയമായ സംഭാവനകളാണ്.റോം: വത്തിക്കാൻ മലയാളം റേഡിയോ, വാർത്താ വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഫാ. വില്യം നെല്ലിക്കൽ പന്ത്രണ്ടു വർഷത്തെ സേവനത്തിനുശേഷം നാളെ വിരമിക്കുന്നു. നാലുവർഷം പാപ്പാ ബെനഡിക്ടിന്‍റെ കാലത്തും തുടർന്ന് എട്ടുവർഷത്തോളം പാപ്പാ ഫ്രാൻസിസിന്‍റെ കീഴിലും മാധ്യമ പ്രവർത്തനം നിർവഹിച്ച അദ്ദേഹം തിരികെ മാതൃസ്ഥാപനമായ വരാപ്പുഴ അതിരൂപതയിൽ അജപാലന ദൗത്യം തുടരും. ക്രൈസ്തവ ഭക്തിഗാന സംഗീതത്തിൽ അവഗാഹമുള്ള ഫാ. വില്യം നൂതന സംഗീതാവിഷ്ക്കാരങ്ങളിലൂടെയും ശബ്ദരേഖകളിലൂടെയും വത്തിക്കാൻ മലയാള വിഭാഗത്തിന് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമായ സ്ഥാനം നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. 1997- മുതൽ അഞ്ചുവർഷം കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) മാധ്യമ സെക്രട്ടറി സ്ഥാനവും, 2002 – മുതൽ ആറുവർഷക്കാലം വരാപ്പുഴ അതിരൂപതയുടെ സാംസ്ക്കാരിക കേന്ദ്രമായ കൊച്ചിൻ ആർട്ട്സിന്‍റെ കമ്യൂണിക്കേഷൻസിന്‍റെ (സിഎസി) ഡയറക്ടർ സ്ഥാനവും വഹിച്ചതിനു ശേഷമായിരുന്നു അദ്ദേഹം 2009 -ൽ വത്തിക്കാൻ മാധ്യമ വിഭാഗത്തിൽ നിയമിതനായത്. ബൈബിളിലെ പുറപ്പാട് പുസ്തകത്തിന്‍റെ സംഗീതാവിഷ്ക്കരണം, യശശ്ശരീരനായ സംഗീതജ്ഞൻ ജോബ് മാസ്റ്ററുടെ ജീവിതരേഖ ‘അല്ലിയാമ്പൽക്കടവിൽ…’, സങ്കീർത്തനങ്ങളുടെ ഗാനരൂപം ശബ്ദരേഖ തുടങ്ങിയവ ഫാദർ വില്യം നെല്ലിക്കലി ന്‍റെ ശ്രദ്ധേയമായ സംഭാവനകളാണ്.