മുംബൈ: കനത്ത മഴയ്ക്കിടെ മുംബൈയിൽ പാർപ്പിട സമുച്ചയത്തിലെ ഇരുനില കെട്ടിടം തകർന്നുവീണ് ഒമ്പത് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 10.15 ഓടെയാണ് സംഭവം. മലാദ് വെസ്റ്റിലെ ന്യൂ കളക്ടർ കോംപൗണ്ടിലുള്ള കെട്ടിടമാണ് തകർന്നതെന്ന് ബിഎംസി അറിയിച്ചു.
തകർന്ന കെട്ടിടത്തിന്റെ സമീപമുള്ള മൂന്നു കെട്ടിടങ്ങളും അപകടകരമായ നിലയിലാണുള്ളത്. ഈ കെട്ടിടങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള നടപടികളും തുടരുകയാണ്. അപകടത്തിൽ പരിക്കേറ്റഎട്ടോളം ബിഡിബിഎ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ത്രീകളും കുട്ടികളും അടക്കം 15 പേരെ രക്ഷപെടുത്തി. കൂടുതൽ പേർ ഇനിയും കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. പോലീസും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തം നടത്തുന്നത്.