ശ്രേഷ്ഠ കാതോലിക്ക ബാവായുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

കൊച്ചി: വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന യാക്കോബായ സുറിയാനി സഭാ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതായി മെഡിക്കൽ സംഘം അറിയിച്ചു. മരുന്നുകളോട് ബാവ പ്രതികരിക്കുന്നുണ്ട്. ശ്വസന സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ നേസൽ ട്യൂബിലൂടെയാണ് ഭക്ഷണം നൽകുന്നത്.

ശ്രേഷ്ഠ ബാവായുടെ പ്രായം കണക്കിലെടുത്ത് കർശന നിരീക്ഷണത്തിലാണ് ചികിത്സ. തീവ്രപരിചരിചരണ വിഭാഗത്തിൽ കഴിയുന്നതിനാൽ സന്ദർശകര കർശനമായി വിലക്കിയിരിക്കുകയാണ്.മെത്രാപ്പോലീത്തൻ ട്രസ്റ്റി മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത ബാവയെ ചികിൽസിക്കുന്ന മെഡിക്കൽ സംഘവുമായി ആരോഗ്യനില വിലയിരുത്തുന്നുണ്ട്.