കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ മൺസൂൺ സമയമാറ്റം വ്യാഴാഴ്ച മുതൽ

കൊച്ചി: കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ മൺസൂൺ സമയമാറ്റം വ്യാഴാഴ്ച (ജൂൺ 10) മുതൽ നിലവിൽവരും. ട്രെയിനുകളുടെ സമയത്തിൽ ഇക്കുറി ഒരു മണിക്കൂർ മുതൽ മൂന്ന് മണിക്കൂർ വരെയാണ് വ്യത്യാസം. മുൻ വർഷങ്ങളിൽ ഇത് അഞ്ച് മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ മാത്രമായിരുന്നു.

ഒക്ടോബർ 31 വരെയാണ് കൊങ്കൺ വഴിയുള്ള ട്രെയിനുകൾക്ക് മാത്രം ബാധകമാകുന്ന മൺസൂൺ സമയമാറ്റം ഉള്ളത്. ഉച്ചയ്ക്ക് 1:15ന് പുറപ്പെട്ടിരുന്ന എറണാകുളം–നിസാമുദ്ദീന്റെ (02617) പുതിയ സമയം രാവിലെ 10.50 ആണ്.

തിരുവനന്തപുരം–നിസാമുദ്ദീൻ രാജധാനി (02431) പഴയ സമയം രാത്രി 7.15, പുതിയ സമയം ഉച്ച 2.30, തിരുവനന്തപുരം–നിസാമുദ്ദീൻ (06083) പഴയ സമയം രാത്രി 12.30, പുതിയ സമയം രാത്രി 10.00, എറണാകുളം–അജ്മീർ (02977) പഴയ സമയം രാത്രി 8.25 പുതിയ സമയം വൈകിട്ട് 6.50, തിരുനെൽവേലി–ഹാപ്പ (09577) പഴയ സമയം രാവിലെ 7.40, പുതിയ സമയം രാവിലെ 5.15.

കൊച്ചുവേളി–ഇൻഡോർ (09331) പഴയ സമയം രാവിലെ 11.10, പുതിയ സമയം രാവിലെ 9.15, കൊച്ചുവേളി–പോർബന്തർ (09261) പഴയ സമയം രാവിലെ 11.10 പുതിയ സമയം രാവിലെ 9.15, കോയമ്പത്തൂർ–ഹിസാർ (02476) പഴയ സമയം ഉച്ച 3.00 പുതിയ സമയം ഉച്ച 12.45, തിരുനെൽവേലി–ഗാന്ധിധാം (09423) പഴയ സമയം രാവിലെ 7.40 പുതിയ സമയം രാവിലെ 5.15, കൊച്ചുവേളി–യോഗ് നഗരി ഋഷികേശ് (06097) പഴയ സമയം രാവിലെ 9.15 പുതിയ സമയം രാവിലെ 4.50.