Home Covid-19 ഡെൽഹിയിൽ മെട്രോ സർവീസ് ഇന്നു മുതൽ പുനരാരംഭിക്കും

ഡെൽഹിയിൽ മെട്രോ സർവീസ് ഇന്നു മുതൽ പുനരാരംഭിക്കും

0

ന്യൂഡെൽഹി: കൊറോണ വ്യാപനത്തിൽ കുറവ് വന്നതോടെ ഡെൽഹിയിൽ മെട്രോ സർവീസ് ഇന്നു മുതൽ പുനരാരംഭിക്കും. ഡെൽഹി സർക്കാർ അനുവദിച്ച ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായാണ് മെട്രോ സർവീസും പുനരാരംഭിക്കുന്നത്. ഏപ്രിൽ 19ന് ഡെൽഹിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും മെട്രോ സർവീസ് മെയ് 10 വരെ തുടർന്നിരുന്നു. മെയ് 10നാണ് മെട്രോ സർവീസ് നിർത്തിയത്.

ആകെ ട്രെയിനുകളിൽ പകുതി എണ്ണം മാത്രമേ ആദ്യ ഘട്ടത്തിൽ പ്രവർത്തിക്കൂ. 50 ശതമാനം ആളുകളെ മാത്രമേ ട്രെയിനുകളിൽ അനുവദിക്കൂ. സ്മാർട്ട് കാർഡുകളും ടോക്കണുകളും ഉപയോഗിച്ച് യാത്ര ചെയ്യാം. വരും ദിവസങ്ങളിൽ ട്രെയിൻ്റെ എണ്ണം വർധിപ്പിക്കും. നിന്ന് യാത്ര അനുവദിക്കില്ല.

അതേസമയം, രാജ്യത്ത് കൊറോണ കേസുകൾ കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14, 460 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2677 മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊറോണ കേസുകൾ 2.88 കോടിയായി. 3.46 ലക്ഷമാണ് ആകെ മരണസംഖ്യ. 14.77 ലക്ഷം ആക്ടീവ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. കഴി‍ഞ്ഞ 24 മണിക്കൂറിനിടെ 1.89 ലക്ഷം പേർ രോ​ഗമുക്തി നേടി.

LEAVE A REPLY

Please enter your comment!
Please enter your name here