Home National കുഴൽപ്പണ വിഷയത്തിൽ വീഴ്ച സംഭവിച്ചതായി ബിജെപി ദേശീയ നേതൃത്വം; പ്രതിരോധത്തിലായി കെ സുരേന്ദ്രൻ

കുഴൽപ്പണ വിഷയത്തിൽ വീഴ്ച സംഭവിച്ചതായി ബിജെപി ദേശീയ നേതൃത്വം; പ്രതിരോധത്തിലായി കെ സുരേന്ദ്രൻ

0

ന്യൂഡെൽഹി: കുഴൽപ്പണ വിഷയത്തിൽ കെ സുരേന്ദ്രന് അശ്രദ്ധ സംഭവിച്ചതായി ബിജെപി ദേശീയ നേതൃത്വത്തിന്റെ പ്രാഥമിക നിയമനം. ഇതോടെ സംസ്ഥാനം നേതൃത്വം പ്രതിരോധത്തിലായി.

ലഭിച്ച പരാതികൾ പരിശോധിച്ച ശേഷമാണ് ദേശീയ നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തൽ. പണ ഇടപാടുകൾ സുരേന്ദ്രൻ നേരിട്ട് കൈകര്യം ചെയ്തത് ദേശീയ നേതൃത്വത്തിന്റെ അറിവില്ലാതെയാണെന്നും സംഘടനാ ജനറൽ സെക്രട്ടറിയെ പണം ഇടപാടുകൾ സമ്പന്ധിച്ച പ്രതിദിന വിവരങ്ങൾ അറിയിച്ചില്ലെന്നും നേതൃത്വം നിരീക്ഷിച്ചു.

കുഴൽപണ ഇടപാടിലെ വീഴ്ചകൾ പാർട്ടി പ്രത്യേകം ചർച്ച ചെയ്യും. ഫോൺ രേഖകൾ അടക്കം പുറത്ത് വന്നത് രഷ്ട്രീയമായി തിരിച്ചടിയായെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. വിഷയം സർക്കാരിന്റെ കള്ളപ്പണവിരുദ്ധ പ്രതിഛായയ്ക്ക് മങ്ങൽ എൽപ്പിക്കുന്നതാണെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here