വാഷിംഗ്ടൺ : ക്യാപിറ്റോൾ ആക്രമണത്തെ തുടർന്ന് ഏർപ്പെടുത്തിയ വിലക്ക് അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് രണ്ടു വർഷത്തേക്ക് നീട്ടി ഫെയ്സ് ബുക്ക്. നിയമങ്ങള്‍ ലംഘിക്കുന്ന ലോകനേതാക്കളോട് സ്വീകരിക്കുന്ന നടപടിയില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.
ട്രംപിന്റെ സസ്പെന്ഷന് നടപടിയിലേക്ക് നയിച്ച നിയമലംഘനങ്ങള്‍ ഗുരുതരമാണ്. പുതിയ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ഉയര്‍ന്ന ശിക്ഷക്ക് അദ്ദേഹം അര്‍ഹനാണ്.-ഫേസ്ബുക്കിന്റെ ഗ്ലോബല്‍ അഫയര്‍ മേധാവി നിക്ക് ക്ലെഗ് പറഞ്ഞു. നേരത്തെ, ക്യാപിറ്റോൾ ആക്രമണത്തിന് പിന്നാലെ ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളും ട്രംപിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
എന്നാൽ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തനിക്ക് വോട്ട് രേഖപ്പെടുത്തിയ ജനങ്ങളെ അപമാനിക്കുന്ന നടപടിയാണ് ഫേസ്ബുക്ക് സ്വീകരിച്ചതെന്ന് ട്രംപ് പ്രതികരിച്ചു.