Home Covid-19 സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം

സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം

0

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം സ്ഥിരീകരിച്ചു. വടകര ചോറോട് സ്വദേശിയായ നാസര്‍ ആണ് മരിച്ചത്. 56 വയസായിരുന്നു. ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ബ്ലാക്ക് ഫംഗസ് ബാധിച്ച് കഴിഞ്ഞ ദിവസം നോര്‍ത്ത് പറവൂര്‍ സ്വദേശിനിയായ സ്ത്രീ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചിരുന്നു. കൊറോണ ബാധിച്ച ശേഷമായിരുന്നു ഇവര്‍ക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here