Home Politics ശശികലക്കോ കുടുംബത്തിനോ അണ്ണാ ഡിഎംകെയിൽ സ്ഥാനമില്ല; എടപ്പാടി പളനിസാമി

ശശികലക്കോ കുടുംബത്തിനോ അണ്ണാ ഡിഎംകെയിൽ സ്ഥാനമില്ല; എടപ്പാടി പളനിസാമി

0

ചെന്നൈ: ശശികലക്കോ കുടുംബത്തിനോ അണ്ണാ ഡിഎംകെയിൽ സ്ഥാനമുണ്ടായിരിക്കില്ലെന്ന് മുൻ മുഖ്യമന്ത്രിയും പാർട്ടി ജോയിൻറ് കോ ഓർഡിനേറ്ററുമായ എടപ്പാടി പളനിസാമി. താനും ഒ. പനീർസെൽവവുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാർത്തയും പളനിസാമി നിഷേധിച്ചു. അതെല്ലാം മാധ്യമ സൃഷ്ടിയാണ് എന്നും അദ്ദേഹം വിമർശിച്ചു.

“ശശികല ഇപ്പോൾ അണ്ണാ ഡിഎംകെയിൽ ഇല്ല. അവർ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന് നേരത്തേ പ്രഖ്യാപിച്ചതാണ്. ആശയക്കുഴപ്പമുണ്ടാക്കാനും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയുമാണ് അവർ ചെയ്യുന്നത്. അവർക്കോ അവരുടെ കുടും ബത്തിനോ ഈ പാർട്ടിയിൽ ഇടമില്ലെന്ന് പാർട്ടി നേതൃത്വം നേരത്തെ പ്രഖ്യാപിച്ചതാണ്. അതിനുശേഷമാണ് തെരഞ്ഞെടുപ്പിൽ ഞങ്ങൾ ഇത്രയധികം സീറ്റിൽ വിജയിച്ചതും- “പളനിസാമി വ്യക്തമാക്കി.

ഒ. പനീർ സെൽവവും താനും തമ്മിൽ ശീതയുദ്ധം നിലനിൽക്കുന്നുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും സെൽവത്തിൻ്റെ വീടിൻ്റെ ഗൃഹപ്രവേശമായതിനാലാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here