Home Nature സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളിൽ കാലവർഷത്തിന് സാധ്യത

സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളിൽ കാലവർഷത്തിന് സാധ്യത

0

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിലെത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. എന്നാൽ കാലവർഷമെത്തുന്നതിന്റെ സൂചനകൾ രൂപപ്പെടാത്തതിനാൽ മൺസൂണിന്റെ വരവ് ഇന്നുണ്ടാകില്ലെന്നാണ് കാലാവസ്ഥാ വിദഗ്ദരുടെ അഭിപ്രായം.

മധ്യകേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ നാളെയും മഴ പ്രതീക്ഷിക്കാം. കേരള തീരത്ത് 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും തെക്കൻ തമിഴ്‌നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here