റോസോവ്: പഞ്ചാബ് നാഷണ്ല്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ വജ്രവ്യാപാരി മെഹുല്‍ ചോക്സിയെ ഇന്ത്യയിലേക്ക് കൈമാറണമെന്ന നിലപാടുമായി ഡൊമിനിക. ഇന്ത്യയിലേക്ക് മടക്കി അയക്കാരുതെന്ന ആവശ്യപ്പെട്ട് മെഹുല്‍ ചോക്സി സമര്‍പ്പിച്ച ഹരജി പരിഗണിക്കേണ്ടതില്ലെന്ന് ഡൊമിനിക്കന്‍ സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
ചോക്സി ഇപ്പോള്‍ ഇന്ത്യന്‍ പൗരനല്ലെന്ന വാദിച്ചാണ് തിരികെ ആക്കരുചെന്ന് ആവശ്യപ്പെട്ട് ഡൊമിനിക്കന്‍ കോടതിയില് ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ ഈ വാദം അംഗീകരിച്ച ഡൊമിനിക്ക ചോക്‌സിയെ
ഇന്ത്യയ്ക്ക് വിട്ട് നല്‍കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ചോക്‌സി ഇപ്പോഴും ഇന്ത്യന്‍ പൗരനാണെന്ന് ഇന്ത്യന്‍ ഏജന്‍സികള്‍ ഡൊമിനിക്കന്‍ സര്‍ക്കാരിനെ അറിയിച്ചതിന് പിന്നാലെയാണ് നിലപാടില്‍ മാറ്റമുണ്ടായത്.
എന്നാല്‍ കോടതിയില്‍ ഇപ്പോഴും വാദം തുടര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ചോക്സിയെ ഇന്ത്യയിലെത്തിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഡൊമിനിക്കന്‍ സര്‍ക്കാര്‍ ഇന്ത്യയുടെ വാദം അംഗീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ചോക്സിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ദ്രുതഗതിയിലാക്കാനാണ് അന്വേഷണ ഏജന്‍സികളുടെ തീരുമാനം.