Home National ജമ്മുകാശ്മീരില്‍ ബിജെപി മുന്‍സിപ്പല്‍ കൗണ്‍സിലറെ ഭീകരര്‍ വെടിവെച്ച് കൊന്നു

ജമ്മുകാശ്മീരില്‍ ബിജെപി മുന്‍സിപ്പല്‍ കൗണ്‍സിലറെ ഭീകരര്‍ വെടിവെച്ച് കൊന്നു

0

പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ബിജെപി മുന്‍സിപ്പല്‍ കൗണ്‍സിലറെ ഭീകരര്‍ വെടിവെച്ച് കൊന്നു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ രാകേഷ് പണ്ഡിറ്റിനെയാണ് മൂന്ന് പേര്‍ ചേര്‍ന്ന് വെടിവച്ച് കൊന്നത്. ബുധനാഴ്ച വൈകുന്നേരം സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ ത്രാല്‍ മേഖലയില്‍ എത്തിയ രാകേഷിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ രാകേഷ് മരണപ്പെട്ടതായാണ് വിവരം.

വെടിവെപ്പില്‍ ഒരു യുവതിക്കും പരുക്കേറ്റു. കാലിലാണ് യുവതിയുടെ പരുക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം രാകേഷിന്റെ സുരക്ഷയെ മുന്‍നിര്‍ത്തി പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാരെ നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. ഇദ്ദേഹത്തെ സുരക്ഷ ഉറപ്പാക്കാന്‍ ശ്രീനഗറിലെ ഒരു ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് രാകേഷ് ത്രാല്‍ മേഖലയില്‍ എത്തിയതെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here