കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ കുറ്റം സമ്മതിച്ച് അധോലോക കുറ്റവാളി രവി പൂജാരി. നാളെയോ മറ്റന്നാളോ രവി പൂജാരിയെ പനമ്പിള്ളി നാഗറിലെ ബ്യൂട്ടി പാര്‍ലറില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.
ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആളെ ഏര്‍പ്പാടാക്കിയത് താനല്ല. ക്വട്ടേഷന്‍ നല്‍കിയത് പെരുമ്പാവൂര്‍-കാസര്‍ഗോഡ് സംഘമാണ് എന്നും രവി പൂജാര പറഞ്ഞു.
രവി പൂജാരിയെ കൂടാതെ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ത്ത വിപിന്‍, ബിലാല്‍ എന്നിവരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കേസില്‍ രവി പൂജാരിയെ മുഖ്യപ്രതിയാക്കി കുറ്റപാത്രവും സമര്‍പ്പിച്ചിട്ടുണ്ട്.
കേസിലെ മറ്റു രണ്ടു പ്രതികളായ അജാസ്, മോനായി എന്നിവരെ ഇതുവരെ പിടികൂടാനായിട്ടില്ല. 2018 ഡിസംബര്‍ 22 നായിരുന്നു നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയ 2 പേര് വെടിയുതിര്‍ത്തത്.