Home National അപ്പാർട്ട്‌മെന്റ് കേന്ദ്രീകരിച്ച്‌ പെൺവാണിഭം; സംഘത്തിൽ കുടുങ്ങിയത് നടിമാരുൾപ്പടെ: മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു

അപ്പാർട്ട്‌മെന്റ് കേന്ദ്രീകരിച്ച്‌ പെൺവാണിഭം; സംഘത്തിൽ കുടുങ്ങിയത് നടിമാരുൾപ്പടെ: മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു

0

താനെ: അപ്പാർട്ട്‌മെന്റ് കേന്ദ്രീകരിച്ച്‌ പെൺവാണിഭം നടത്തിവന്ന സംഘത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സംഘത്തിൽ കുടുങ്ങിയ രണ്ട് നടികളെ പൊലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. താനെയിലെ പഞ്ചപഗഡിയിൽ നിന്നാണ് പെൺവാണിഭസംഘത്തെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ നടികളിൽ ഒരാൾ ദക്ഷിണേന്ത്യൻ സിനിമകളിൽ അഭിനയിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. 42 കാരനായ സുനിൽ, ഹസീന ഖാലിദ് മേമൻ, അപ്പാർട്ട്‌മെന്റ് ഉടമ സ്വീറ്റി എന്നിവരാണ് അറസ്റ്റിലായത്

വീട് കേന്ദ്രീകരിച്ച്‌ പെൺവാണിഭം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇവരെ പൊലീസ് പിടികൂടിയത്. കസ്റ്റമറെന്ന വ്യാജനേ പൊലീസ് പെൺവാണിഭ സംഘത്തെ സമീപിച്ചത്. 3.60 ലക്ഷം രൂപയ്ക്ക് കരാർ ഉറപ്പിച്ചു. പിന്നാലെ തന്ത്രപൂർവം സംഘത്തെ പിടികൂടുകയായിരുന്നു.

ലോക്ക്ഡൗണിനെ തുടർന്ന് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി പ്രതികൾ മുതലാക്കുകയായിരുന്നു. കൂടുതൽ പണം നൽകാമെന്ന് പറഞ്ഞ് പ്രതികൾ നടികളെ പ്രലോഭിപ്പിക്കുകയായിരുന്നെന്ന് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പ്രതികൾക്ക് മറ്റാരെങ്കിലുമായി ബന്ധമുണ്ടോയെന്നതുൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here