കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 40 കോടിയുടെ കഞ്ചാവ് പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

കൊച്ചി: കേരളത്തിലേയ്ക്ക് കടത്താൻ ശ്രമിച്ച 40 കോടിയോളം വിലവരുന്ന കഞ്ചാവ് പിടികൂടി. അംങ്കമാലി – ആലുവ ദേശീയ പാതയിൽ കോട്ടായി ഭാഗത്ത് വെച്ചാണ് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടിപൂടിയത്. കൊട്ടാരക്കര പൂയ്യപ്പള്ളി സ്വദേശി രാജീവ് (40),മഹാരാഷ്ട്ര ചന്ദ്രപ്പൂർ സ്വദേശി എസ്. കെ .മുരുകൻ (41)എന്നിവരെ യാണ് പിടികൂടിയത്.

ആന്ധ്രയിൽ നിന്ന് കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തി കൊണ്ടുവരുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

മഹാരാഷ്ട്രാ രജിസ്ട്രേഷനിലുള്ള ഒരു ഹോണ്ട സിറ്റി കാറിൽ രണ്ട് പേർ ചേർന്ന് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. കാറിൻറ്റെ പിൻ സീറ്റിൻറ്റെ ഉള്ളിൽ അതി വിദഗ്ദമായി നിർമ്മിച്ച രഹസ്യ അറയ്ക്കുള്ളിൽ 18 പായ്ക്കറ്റുകളിലാ യാണ് കഞ്ചാവ് ഒളിപ്പിച്ച് സൂക്ഷിച്ചിരുന്നത്.കൊച്ചി: കേരളത്തിലേയ്ക്ക് കടത്താൻ ശ്രമിച്ച 40 കോടിയോളം വിലവരുന്ന കഞ്ചാവ് പിടികൂടി. അംങ്കമാലി – ആലുവ ദേശീയ പാതയിൽ കോട്ടായി ഭാഗത്ത് വെച്ചാണ് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടിപൂടിയത്. കൊട്ടാരക്കര പൂയ്യപ്പള്ളി സ്വദേശി രാജീവ് (40),മഹാരാഷ്ട്ര ചന്ദ്രപ്പൂർ സ്വദേശി എസ്. കെ .മുരുകൻ (41)എന്നിവരെ യാണ് പിടികൂടിയത്. ആന്ധ്രയിൽ നിന്ന് കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തി കൊണ്ടുവരുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. മഹാരാഷ്ട്രാ രജിസ്ട്രേഷനിലുള്ള ഒരു ഹോണ്ട സിറ്റി കാറിൽ രണ്ട് പേർ ചേർന്ന് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. കാറിൻറ്റെ പിൻ സീറ്റിൻറ്റെ ഉള്ളിൽ അതി വിദഗ്ദമായി നിർമ്മിച്ച രഹസ്യ അറയ്ക്കുള്ളിൽ 18 പായ്ക്കറ്റുകളിലാ യാണ് കഞ്ചാവ് ഒളിപ്പിച്ച് സൂക്ഷിച്ചിരുന്നത്.