ഓക്സിജന്‍ വില വര്‍ധനയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സ്വകാര്യ ആശുപത്രികള്‍

കൊച്ചി: ഓക്സിജന്‍ വില വര്‍ധനയ്‌ക്കെതിരെ സ്വകാര്യ ആശുപത്രികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സംസ്ഥാനത്തെ ഓക്സിജന്‍ നിര്‍മാതാക്കള്‍ ഓക്സിജന്റെ വില വര്‍ധിപ്പിക്കുന്നതിനാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് താങ്ങാനാകുന്നില്ലെന്ന് കാണിച്ചാണ് ഹര്‍ജി. ദുരന്ത നിവാരണ നിയമപ്രകാരം സര്‍ക്കാര്‍ ചികിത്സ ചെലവിന് പരിധി നിശ്ചയിച്ചിട്ടുണ്ട്.

നിര്‍മാതാക്കള്‍ ഓക്സിജന്റെ വില വര്‍ധിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യമാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. ജസ്റ്റിസ് നാഗരേഷിന്റെ ബെഞ്ച് ഹര്‍ജി പരിഗണിക്കും.