Home Local News ആലപ്പുഴയിൽ ഓടാതെ കിടന്ന രണ്ട് ഹൗസ് ബോട്ടുകൾ കത്തിനശിച്ചു

ആലപ്പുഴയിൽ ഓടാതെ കിടന്ന രണ്ട് ഹൗസ് ബോട്ടുകൾ കത്തിനശിച്ചു

0

ആലപ്പുഴ: ലോക്ഡൗണായതിനാൽ കഴിഞ്ഞ കുറേ നാളുകളായി ഓടാതെ കിടന്ന രണ്ട് ഹൗസ് ബോട്ടുകൾ കത്തിനശിച്ചു. ആലപ്പുഴ കന്നിട്ടജെട്ടിയിൽ പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. സംഭവസ്ഥലത്ത് ഫയർഫോഴ്സ് എത്തിയിരുന്നെങ്കിലും മോട്ടോർ കേടായതിനാൽ തീ അണയ്ക്കാനായില്ല. ഇതോടെ ഹൗസ് ബോട്ടുകൾ പൂർണമായും കത്തിനശിച്ചു.

കോയിനോണിയ ക്രൂസിന്റെ രണ്ട് ബോട്ടുകളാണ് കത്തിയത്. ആദ്യം ഒരു ഹൗസ് ബോട്ടിൽ തീ പിടിക്കുകയും വൈകാതെ തൊട്ടടുത്ത ഹൗസ് ബോട്ടുകളിലേക്ക് പടരുകയുമായിരുന്നു. വലിയ ശബ്ദം കേട്ട് സമീപവാസികൾ ഓടിയെത്തിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. തീപിടുത്തത്തിൻ്റെ കാരണം അറിവായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here