Home State കാർട്ടൂൺമാൻ ബാദുഷ’ എന്നറിയപ്പെടുന്ന ഇബ്രാഹിം ബാദുഷ അന്തരിച്ചു

കാർട്ടൂൺമാൻ ബാദുഷ’ എന്നറിയപ്പെടുന്ന ഇബ്രാഹിം ബാദുഷ അന്തരിച്ചു

0

കൊച്ചി: കൊറോണ അവബോധ കാർട്ടൂണുകളടക്കം വരച്ച് ശ്രദ്ധേയനായ ‘കാർട്ടൂൺമാൻ ബാദുഷ’ എന്നറിയപ്പെടുന്ന ഇബ്രാഹിം ബാദുഷ അന്തരിച്ചു. സംസ്കാരം പിന്നീട്. കൊറോണ കാർട്ടൂണുകൾ വരച്ച് പ്രചാരണം നടത്തി വന്നിരുന്ന യുവ കലാകാരനായിരുന്ന ഇബ്രാഹിം ബാദുഷ കൊറോണാനന്തര ചികിത്സകൾ പുരോഗമിക്കുന്നതിനിടെ ആലുവ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം.

മോട്ടോർ വാഹന വകുപ്പിന്റെ റോഡ് സുരക്ഷാ പ്രചാരണത്തിലും സജീവ പങ്കാളിയായിരുന്നു. രാജ്യത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് കുട്ടികളെ ചിത്രകല അഭ്യസിപ്പിച്ചിട്ടുണ്ട്. ടെലിവിഷൻ ചാനലുകളിലും ചിത്രകലാ ക്ലാസുകൾ നടത്തിയിരുന്നു. കാർട്ടൂൺ അക്കാദമി മുൻ വൈസ് ചെയർമാനും കാർട്ടൂൺ ക്ലബ്ബ് ഓഫ് കേരള കോർഡിനേറ്ററുമാണ്.

കൊറോണ നെഗറ്റീവായി വീട്ടിലെത്തിയിരുന്നെങ്കിലും വീണ്ടും അസ്വസ്ഥത തോന്നി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആലുവ തോട്ടുമുഖം ശിവഗിരി വിദ്യാനികേതൻ സ്കൂളിനടുത്താണ് താമസിച്ചിരുന്നത്. കാർട്ടൂൺ ക്ലബ് ഓഫ് കേരള കൊ–ഓർഡിനേറ്ററും കേരള കാർട്ടൂൺ അക്കാദമി മുൻ വൈസ് ചെയർമാനുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here