കൊച്ചി: കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തിനെതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ച് കേരളാ ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാരും ആരോപിച്ചു. സംസ്ഥാനത്തിന് എന്തുകൊണ്ടാണ് വാക്‌സിന്‍ കിട്ടാത്തതെന്ന് ചോദിച്ച കോടതി സ്വകാര്യ ആശുപത്രികള്‍ക്ക് എങ്ങിനെയാണ് വാക്‌സിന്‍ ലഭ്യമാകുന്നതെന്നും ആരാഞ്ഞു. വാക്‌സിന്‍ ലഭ്യത സംബന്ധിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.
കൂടൂതല്‍ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ സ്വകാര്യ കമ്പിനികള്‍ക്ക് അനുമതി നല്‍കിയിട്ടും വാക്‌സിന്‍ ലഭ്യത കുറവ് അനുഭവപ്പെടുന്നതിന് കാരണവും കോടതി അന്വേഷിച്ചു. സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ ലഭ്യമാകുന്നു. ഇത് ഏത് വിധേനയാണെന്നും സംസ്ഥാനങ്ങള്‍ക്ക് നല്‍കാതെ വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ലഭ്യമാക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു.
അതേസമയം ന്യായവിലയ്ക്ക് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുന്നില്ല.
എത്രയും വേഗം സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിച്ച് വാക്‌സിന്‍ ലഭ്യമാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം കാരണം രാജ്യത്ത് വാക്‌സിനുകള്‍ക്ക് വ്യത്യസ്ത വിലകളാണുള്ളതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്ന വിലയ്ക്ക് വാക്‌സിന്‍ വാങ്ങാന്‍ തയ്യാറാണോ എന്ന കോടതിയുടെ ചോദ്യത്തിന് അത് സാധ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി.