നാഗര്‍കോവില്‍: കന്യാകുമാരി മണ്ടയ്‌ക്കാട് ദേവി ക്ഷേത്രത്തില്‍ തീപിടിത്തം. വലിയ തോതില്‍ നാശനഷ്‌ടമുണ്ടായതായാണ് വിവരം. നിലവിളക്കില്‍ നിന്ന് തീ പടര്‍ന്നതാകാം അന്ധിബാധയ്ക്ക് കാരണമെന്നാണ് നിഗമനം. തമിഴ്‌നാട് ഐടി മന്ത്രി മനോ തങ്കരാജ്, കന്യാകുമാരി ജില്ലാ കളക്‌ടര്‍ അരവിന്ദ് എന്നിവരും ക്ഷേത്രത്തിലെത്തി.
ദീപാരാധനയ്ക്കു ശേഷം നിലവിളക്കില്‍ നിന്ന് ദേവിക്ക് അണിഞ്ഞിരുന്ന പട്ടില്‍ തീ പിടിക്കുകയും അങ്ങനെ തീ പടര്‍ന്നതാവാം എന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് മണ്ടയ്‌ക്കാട് ഭഗവതി ക്ഷേത്രത്തില്‍ ഇങ്ങനെയൊരു തീപിടിത്തം.
ദേവീ വിഗ്രഹത്തില്‍ തീ പിടിച്ചെങ്കിലും വിഗ്രഹത്തിന് കേടുപാടുകള്‍ പറ്റിയിട്ടില്ല. ക്ഷേത്രത്തിലെ മേല്‍ക്കൂര പകുതിയോളം അഗ്നിയില്‍ തകര്‍ന്നു.