Home National മസ്ജിദിനകത്ത് 10 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവം; ഉസ്താദിനെതിരെ കൂടുതൽ ആരോപണങ്ങൾ

മസ്ജിദിനകത്ത് 10 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവം; ഉസ്താദിനെതിരെ കൂടുതൽ ആരോപണങ്ങൾ

0

ന്യൂഡെല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഡെല്‍ഹിയിൽ മസ്ജിദന്നകത്ത് പീഡിപ്പിച്ച സംഭവത്തില്‍ പള്ളിയിലെ ഉസ്താദിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. പള്ളിക്ക് സമീപത്തെ വീട്ടിലുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പള്ളിയില്‍ വെള്ളം എടുക്കാനായി പോയ പെണ്‍കുട്ടിയെ 47കാരനായ ഉസ്താദ് കടന്നുപിടിച്ച്‌ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

വീട്ടിലെത്തിയ പെണ്‍കുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചതോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉസ്താദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതിയെ ഡെല്‍ഹി കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. സംഭവം നടന്നതായി പറയപ്പെടുന്ന പള്ളിയ്ക്ക് നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

അതേസമയം, അറസ്റ്റ് രേഖപ്പെടുത്തിയതോടെ സമാനമായ കൂടുതല്‍ ആരോപണം പുരോഹിതനെതിരെ ഉയർന്നു വന്നിട്ടുണ്ട്. പുരോഹിതന്‍ മുന്‍പും പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക ചേഷ്ടയോട് കൂടി സംസാരിച്ചിട്ടുണ്ടെന്ന് നാട്ടുകാരില്‍ ചില സ്ത്രീകള്‍ ആരോപിക്കുന്നു. ഉസ്താദിനെ പിന്തുണയ്ക്കുന്നവരുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here