ഇനി പറ്റില്ല! ; ലോക്ക്ഡൗൺ വീണ്ടും നീട്ടികൊണ്ടു പോകാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ചെന്നൈ: ലോക്ക്ഡൗൺ വീണ്ടും നീട്ടികൊണ്ടു പോകാൻ കഴിയില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന്റെ ഫലമായി മേയ് 24 മുതൽ സംസ്ഥാനത്ത് ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ കൊറോണ കേസുകൾ കുറഞ്ഞുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നാഴ്ചയായി ആശുപത്രികളിൽ ഓക്‌സിജന്റെയോ കിടക്കകളുടെയോ കുറവുകളില്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കി.

ലോക്ക്ഡൗൺ അവസാനിപ്പിക്കേണ്ടതുണ്ട്, അത് ജനങ്ങളുടെ കൈകളിലാണെന്നും സ്റ്റാലിൻ വ്യക്തമാക്കി. വൈറസ് വ്യാപനം തടയുന്നതിനായി എല്ലാവരും കൊറോണ മാർഗ്ഗനിർദേശങ്ങൾ പാലിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

നേരത്തെ ചെന്നൈയിൽ മാത്രം 7,000 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ 3,000ൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. വൈറസ് വ്യാപനം തടയുന്നതിനായി സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന്റെ ഫലമായി മേയ് 24 മുതൽ സംസ്ഥാനത്ത് ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ കേസുകൾ കുറഞ്ഞുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗൺ ഒരു വിഭാഗം ജനങ്ങളെ സാരമായി ബാധിച്ചിരുന്നു. അതിനാലാണ് കൊറോണ സഹായ പദ്ധതിയായി 4000 രൂപ പ്രഖ്യാപിച്ചത്. അതിന്റെ ആദ്യ ഗഡു ആയി 2000 രൂപ വിതരണം ചെയ്തത്’ സ്റ്റാലിൻ പറഞ്ഞു.