തൃശ്ശൂർ: സർവീസിൽ നിന്ന് ഇന്ന് വിരമിക്കാനിരിക്കെ പോലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ് കുമാറി(56)നെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ആരോഗ്യ പ്രശ്നങ്ങൾ കാരണം വിഷമത്തിലായിരുന്നു.
സുരേഷ് കുമാറിനെ തൂങ്ങി മരിച്ചനിലയിലാണ് കാണപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. രാമവർമപുരത്താണ് സുരേഷ് താമസിച്ചിരുന്നത്. പോലീസ് നായകളുടെ വിശ്രമകേന്ദ്രത്തിന്റെ ചുമതലക്കാരനായിരുന്നു.