ചീ​ഫ് സെ​ക്ര​ട്ട​റി​ ആ​ലാ​പ​ൻ ബ​ന്ദോ​പാ​ധ്യാ​യ​യെ കേ​ന്ദ്ര​ത്തിലേക്ക് വിട്ട​യ​യ്ക്കി​ല്ലെന്ന് മമത ; മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിക്കും

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ ചീ​ഫ് സെ​ക്ര​ട്ട​റി ആ​ലാ​പ​ൻ ബ​ന്ദോ​പാ​ധ്യാ​യ​യെ കേ​ന്ദ്ര സ​ർ​വീ​സി​ലേ​ക്ക് തി​രി​ച്ചു​വി​ളി​ച്ച ഉ​ത്ത​ര​വ് ത​ന്നെ ഞെ​ട്ടി​ച്ചു​വെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് എ​ഴു​തി​യ ക​ത്തി​ലാ​ണ് മ​മ​ത ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. കേ​ന്ദ്ര​ത്തി​ൻ്റെ ഉ​ത്ത​ര​വ് നി​യ​മ​പ​ര​മാ​യി സാ​ധൂ​ക​രി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്നും മ​മ​ത ബാ​ന​ർ​ജി പ​റ​യു​ന്നു. 1

അതേസമയം ആലാപൻ ബന്ധോപാധ്യയെ ചൊല്ലി പോര് മുറുകുന്നതിനിടെ നിർണ്ണായക നീക്കവുമായി മമത ബാനർജി. ഇന്ന് വിരമിക്കുന്ന ആലാപൻ ബന്ധോപാധ്യയെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിക്കാനാണ് മമതയുടെ തീരുമാനം.

സർവീസ് കാലാവധി അവസാനിച്ച ചീഫ് സെക്രട്ടറിയുടെ സേവനം നിലവിലെ കൊറോണ, ചുഴലിക്കാറ്റ് സാഹചര്യങ്ങൾ പരിഗണിച്ച് മൂന്ന് മാസത്തേക്ക് കൂടി നീട്ടണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ബംഗാളിൽ നടന്ന അവലോകന യോഗത്തിൽ നിന്ന് മമതയും ചീഫ് സെക്രട്ടറിയുൾപ്പെടെ ബംഗാൾ സർക്കാരിന്റെ പ്രതിനിധികളാരും പങ്കെടുത്തില്ല.

ഇതിന് പിന്നാലെ ചീഫ് സെക്രട്ടറിയെ കേന്ദ്ര സർവീസിലേക്ക് തിരിച്ച് വിളിക്കുകയായിരുന്നു. കേന്ദ്ര സർവീസിലേക്ക് തിരികെ വിളിച്ച ചീഫ് സെക്രട്ടറി ആലാപൻ ബന്ധോപാധ്യായെ ഉടൻ വിട്ടുനൽകാനാകില്ലെന്ന് വ്യക്തമാക്കി മമതാ ബാനർജി പ്രധാനമന്ത്രിക്ക് ഇന്ന് കത്ത് അയച്ചിരുന്നു.

ബ​ന്ദോ​പാ​ധ്യാ​യ​യോ​ട് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ഡ​ൽ​ഹി​യി​ൽ ഹാ​ജ​രാ​കാ​നാ​യി​രു​ന്നു കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​ത്. എന്നാൽ അദ്ദേഹം ഇന്ന് കൊൽക്കത്തയിൽ തന്നെ ഉണ്ടായിരുന്നു. വിരമിച്ച സ്ഥിതിക്ക് ബ​ന്ദോ​പാ​ധ്യാ​യ​ ഡെൽഹിക്ക് പോകില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.