Home State വയലാർ രാമവർമ്മയുടെ മകൾ സിന്ധുരാമവർമ്മ കൊറോണ ബാധിച്ച്മരിച്ചു

വയലാർ രാമവർമ്മയുടെ മകൾ സിന്ധുരാമവർമ്മ കൊറോണ ബാധിച്ച്മരിച്ചു

0

പാലക്കാട്: കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മയുടെ ഇളയമകള്‍ സിന്ധു(54) കൊറോണ ബാധിച്ച് അന്തരിച്ചു. കാന്‍സര്‍ രോഗബാധിതയായിരുന്ന സിന്ധുവിന് കടുത്ത ശ്വാസതടസ്സം ഉണ്ടായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ച് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു.

ദീര്‍ഘകാലമായി കാന്‍സര്‍ രോഗത്തിനു ചികിത്സയിലായിരുന്നു സിന്ധു. ചാലക്കുടിയിലാണ് താമസമെങ്കിലും ചികിത്സാ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് സിന്ധു ഒരാഴ്ച മുന്‍പാണ് പാലക്കാട്ടെത്തിയത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി വിട്ടെങ്കിലും പാലക്കാട് താമസിക്കുന്ന സഹോദരി ഇന്ദുലേഖയുടെ വീട്ടിലേയ്ക്ക് മാറുകയായിരുന്നു. രാത്രിയില്‍ പെട്ടെന്നു ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കൊറോണ പ്രോട്ടോകോള്‍ പാലിച്ച് പാലക്കാട് സംസ്‌കരിക്കും.

ഭര്‍ത്താവ്: ചാലക്കുടി ലായത്തില്‍ മഠം കൃഷ്ണകുമാര്‍, മകള്‍: മീനാക്ഷി (ഗവേഷണ വിദ്യാര്‍ഥി).

LEAVE A REPLY

Please enter your comment!
Please enter your name here