ന്യൂഡെൽഹി: കഴിഞ്ഞ ഏഴു വർഷം എൻഡിഎ സർക്കാർ തന്റെ നേതൃത്വത്തിൽ പ്രതിബദ്ധതയോടെ പ്രവർത്തിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ നടന്ന മന് കീ ബാത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ നൂറു വർഷത്തിനിടയിലെ ഏറ്റവും വലിയ പകർച്ചവ്യാധിയാണ് കൊറോണ. വെല്ലുവിളി എത്ര ശക്തമെങ്കിലും അതിനെ നേരിടും. ലക്ഷകണക്കിന് ആളുകളാണ് മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്നതെന്നും ലിക്വിഡ് ഓക്സിജന്റെ ഉത്പാദനം പത്ത് മടങ്ങ് വർധിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
ഓക്സിജൻ ടാങ്കറുകളുടെ ഡ്രൈവർമാർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കുകയും ചെയ്തു. ചുഴലിക്കാറ്റുകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയവരെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി നഷ്ടം സംഭവിച്ചവരുടെ വേദനയിൽ പങ്കുചേരുന്നതായും കൂട്ടിച്ചേർത്തു.