Home Covid-19 കൊറോണ പ്രതിരോധ വാക്സിൻ സ്വീകരിച്ചവർക്ക് കുറഞ്ഞത് ഒരു വര്‍ഷം വരെ ഫലപ്രാപ്തിയെന്ന് ആരോഗ്യ വിദഗ്ധര്‍

കൊറോണ പ്രതിരോധ വാക്സിൻ സ്വീകരിച്ചവർക്ക് കുറഞ്ഞത് ഒരു വര്‍ഷം വരെ ഫലപ്രാപ്തിയെന്ന് ആരോഗ്യ വിദഗ്ധര്‍

0

ബെംഗളൂരു: നിലവിലെ കൊറോണ പ്രതിരോധ വാക്‌സിനുകളുടെ ഫലപ്രാപ്തി കുറഞ്ഞത് ഒരു വര്‍ഷത്തേക്കുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധര്‍. അപകടകാരികളായ വകഭേദങ്ങള്‍ ഉണ്ടാകാതിരുന്നാൽ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടു മുതല്‍ മൂന്നുവര്‍ഷം വരെ മഹാമാരിയില്‍നിന്ന് സംരക്ഷണം ലഭിക്കും.

കൊറോണ മൂന്നാം തരംഗം- വാക്‌സിനേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ എന്ന വിഷയത്തെ ആസ്പദമാക്കി വിമന്‍ ജേണലിസ്റ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച വെബിനാറില്‍ കര്‍ണാടകയില്‍നിന്നുള്ള പ്രശസ്ത വൈറോളജിസ്റ്റ് ഡോ. വി. രവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ സ്ഥിതിയിൽ ഒരു വര്‍ഷത്തേക്ക് സംരക്ഷണം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ കൊറോണ മൂന്നാംതരംഗം ഒഴിവാക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷം പലരും അശ്രദ്ധ കാണിച്ചു. ഇന്ത്യക്കാരുടെ പ്രതിരോധശക്തി കാരണം രാജ്യത്ത് കൊറോണ രണ്ടാം തരംഗം ഉണ്ടാവില്ലെന്ന് പറഞ്ഞു. എന്നാല്‍ യഥാര്‍ഥത്തില്‍ ഇന്ത്യ ഇപ്പോള്‍ രണ്ടാംതരംഗത്തിലൂടെ കടന്നുപോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here