ചെന്നൈ: മുൻ കേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമായ എ രാജ എംപിയുടെ ഭാര്യ എം.എ പരമേശ്വരി അർബുദ ബാധയെ തുടർന്ന് അന്തരിച്ചു. ആറുമാസമായി ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. നേരത്തെ കേന്ദ്രത്തിലെ യുപിഎ സർക്കാറിൽ മന്ത്രിയായിരുന്നു.
ദിവസങ്ങളായി ഗുരുതരാവസ്ഥയിലായിരുന്ന പരമേശ്വരി വെൻറിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ശനിയാഴ്ച പകൽ ആശുപത്രിയിൽ രാജയുടെ കുടുംബത്തെ മുഖ്യമന്ത്രി സ്റ്റാലിൻ സന്ദർശിച്ചിരുന്നു.പരമേശ്വരിയുടെ നിര്യാണത്തിൽ എംകെസ്റ്റാലിൻ അനുശോചിച്ചു. എൻസിപി നേതാവ് സുപ്രിയ സുലെ പരമേശ്വരിയോടൊപ്പമുള്ള ഒരു ചിത്രം ട്വീറ്റ് ചെയ്താണ് അനുശോചനം അറിയിച്ചത്. നീലഗിരിയിൽ നിന്നുള്ള എംപിയാണ് എ രാജ.